 
തൃശൂർ: പി.വി. പൗലോസ് അനുസ്മരണ സമ്മേളനം 18ന് അഞ്ചിന് മൂന്നുമുറി സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളി പാരിഷ് ഹാളിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. കെ.കെ. രാമചന്ദ്രൻ എം.എൽ.എ വിദ്യാഭ്യാസ കിറ്റ് വിതരണം നടത്തും. മികച്ച പൊതുപ്രവർത്തകനുള്ള സാമൂഹ്യശ്രീ അവാർഡ് (25,000 രൂപ) ടി.എൻ. പ്രതാപൻ എം.പിക്കും മാദ്ധ്യമശ്രീ അവാർഡ് മനോരമ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസിനും മാതൃഭൂമി സീനിയർ എഡിറ്റർ എം.കെ. കൃഷ്ണകുമാറിനും സമ്മാനിക്കുമെന്ന് ഭാരവാഹികളായ ജസ്റ്റിൻ പോൾ അവിട്ടപ്പിള്ളി, തോംസൺ ചക്കാലയ്ക്കൽ, ടിവിൻ ലൂയിസ് എന്നിവർ പറഞ്ഞു.