തൃശൂർ: ദേവസ്വം നിയമനങ്ങളിൽ റിക്രൂട്ട്‌മെന്റ് ബോർഡ് നടത്തുന്ന കടുത്ത സവർണ പ്രീണന റൊട്ടേഷൻ അട്ടിമറിക്കും ഇ.ഡബ്‌ള്യു.എസ് സംവരണത്തിൽ ഭരണഘടനാ വിരുദ്ധമായി ദളിത് ഒ.ബി.സി മുസ്‌ലിം സമുദായങ്ങളെ ഒഴിവാക്കിയതിനും എതിരെ അഖില കേരള എഴുത്തച്ഛൻ സമാജം ഗുരുവായൂർ ക്ഷേത്രനടയിലെ മഞ്ജുളാൽ തറയ്ക്കു സമീപം ഇന്ന് പത്തിന് ധർണ്ണ നടത്തും. പ്രസിഡന്റ് പി.ആർ. സുരേഷ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികളായ ടി.ബി. വിജയകുമാർ, ടി.കെ. ഗോവിന്ദൻ എഴുത്തച്ഛൻ, സി.എസ്. സജീവൻ എന്നിവർ പറഞ്ഞു.