1

തൃശൂർ: പുല്ലഴി സെന്റ് ജോസഫ്‌സ് മെന്റൽ ഹെൽത്ത് കെയർ ഹോമിന്റെ പേൾ ജൂബിലിയും (30-ാം വാർഷികം) സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലിയും 15ന് ആഘോഷിക്കും. വൈകിട്ട് 5.15ന് ടി.എൻ. പ്രതാപൻ എം.പി പൊതുയോഗം ഉദ്ഘാടനം ചെയ്യും. വികാരി ജനറൽ മോൺജോസ് കോനിക്കര അദ്ധ്യക്ഷനാകും. ജൂബിലി സ്‌കോളർഷിപ് വിതരണം മേയർ എം.കെ. വർഗീസും, ജൂബിലി ഫണ്ട് സ്വീകരണം പി. ബാലചന്ദ്രൻ എം.എൽ.എയും, പോസ്റ്റൽ സ്റ്റാമ്പ് പ്രകാശനം കെ.പി. തോമസും നിർവഹിക്കുമെന്ന് ഡയറക്ടർ ഫാ. രാജു അക്കര, ജനറൽ കൺവീനർ ബേബി മൂക്കൻ, ട്രഷറർ പോൾസൺ ആലപ്പാട്ട് എന്നിവർ പറഞ്ഞു.