central-up-schoolനാട്ടിക സെൻട്രൽ യു.പി സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ നിന്ന്.

തൃപ്രയാർ: നാട്ടിക സെൻട്രൽ യു.പി സ്‌കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ആസാദി കാ അമൃത് മഹോത്സവ് പരിപാടികൾക്ക് തുടക്കം. വാർഡ്‌ മെമ്പർ സുരേഷ് ഇയ്യാനി ഗാന്ധിമരം നട്ട് ഉദ്ഘാടനം ചെയ്തു. കുട്ടികൾ ദേശഭക്തിഗാനങ്ങളും ധീര ദേശാഭിമാനികളുടെ വേഷമണിഞ്ഞും പരിപാടി ആഘോഷമാക്കി. പി.ടി.എ പ്രസിഡന്റ്‌ സി.ജെ. റോബിൻ അദ്ധ്യക്ഷനായി. അദ്ധ്യാപിക സീന ജേക്കബ് ടി, എം.പി.ടി.എ പ്രസിഡന്റ് ചിന്നലാൽ, പ്രധാന അദ്ധ്യാപിക സ്വപ്ന സത്യൻ, പി.ടി.എ വൈസ് പ്രസിഡന്റ് ഹീര എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികലുടെ കലാപരിപാടികൾ അരങ്ങേറി.