1
പ​ണ്ട് ​ന​മ്മ​ൾ...​ ​തൃ​ശൂ​ർ​ ​കേ​ര​ള​വ​ർ​മ്മ​ ​കോ​ളേ​ജി​ന്റെ​ 75​-ാം​ ​വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​പൂ​ർ​വ​ ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​അ​ദ്ധ്യാ​പി​ക​യു​മാ​യി​രു​ന്ന​ ​മ​ന്ത്രി​ ​ആ​ർ.​ ​ബി​ന്ദു,​ ​മ​ന്ത്രി​ ​കെ.​ ​രാ​ജ​ൻ,​ ​പി.​ ​ബാ​ല​ച​ന്ദ്ര​ൻ​ ​എം.​എ​ൽ.​എ,​ ​മു​ൻ​ ​എം.​എ​ൽ.​എ​ ​ടി.​വി.​ ​ച​ന്ദ്ര​മോ​ഹ​​ൻ,​ ​ക​വി​ ​രാ​വു​ണ്ണി​ ​എ​ന്നി​വ​ർ​ ​കോ​ളേ​ജ് ​കാ​മ്പ​സി​ലൂ​ടെ​ ​ഉ​ദ്ഘാ​ട​ന​വേ​ദി​യി​ലേ​ക്ക്.

തൃശൂർ: പുതിയ വൈജ്ഞാനിക സമൂഹമായി കേരളത്തെ രൂപപ്പെടുത്തിയെടുക്കാൻ ഉന്നതവിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർ തയ്യാറാകണമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു. നവകേരള മിഷനിലൂടെ സർക്കാർ ഇതിനായുള്ള പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. ശ്രീ കേരളവർമ്മ കോളേജ് വജ്രജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വജ്രജൂബിലി ആഘോഷത്തിനായി അണിയിച്ചൊരുക്കിയ കലാലയത്തിൽ പൂർവ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാന്നിദ്ധ്യത്തിലായിരുന്നു ഉദ്ഘാടനച്ചടങ്ങ്. മന്ത്രി കെ. രാജൻ മുഖ്യാതിഥിയായി. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ അദ്ധ്യക്ഷനായി. കാമ്പസിന്റെ ചരിത്രം കാരിക്കേച്ചറിൽ പകർത്തിയ ആർട്ടിസ്റ്റ് നന്ദൻപിള്ളയുടെ ചിത്രങ്ങളടങ്ങിയ പുസ്തകം പി. ബാലചന്ദ്രൻ എം.എൽ.എ, കെ. പ്രഭാതിന് നൽകി പ്രകാശനം ചെയ്തു.

ജൂബിലി ലോഗോ ഡിസൈൻചെയ്ത അബ്ദുൾ നാസറിനെ ആദരിച്ചു. 1947ൽ കേരളവർമ കോളേജിൽ വിദ്യാർത്ഥിയായിരുന്ന കരുണാകരൻ, പ്രശസ്ത ശാസ്ത്രജ്ഞൻ ഡോ. സി.വി. കൃഷ്ണൻ, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ. വി.കെ. വിജയൻ, ദേവസ്വം ബോർഡ് അംഗം എം.ജി നാരായണൻ, പ്രൊഫ. ഇ. രാജൻ, സി.എം. ദാമോദരൻ, ടി.വി. ചന്ദ്രമോഹൻ, വിവേകാനന്ദ പ്രിൻസിപ്പൽ ഡോ. ടി.ഡി. ശോഭ, കെ.എൻ. അരുണ, ജെ.പി. അനുരാഗ്, ടി.ഡി. ശോഭന, എൻ. ജ്യോതി, പി. സുകുമാരൻ, പി. ആതിര, പ്രിൻസിപ്പൽ വി.എ നാരായണമേനോൻ, ഡോ. കെ. സുധീന്ദ്രൻ, കെ. ഗോപാലകൃഷ്ണൻ, കെ. ശിവദാസൻ എന്നിവർ സംസാരിച്ചു.

'ഇന്ത്യയുടെ സാംസ്‌കാരിക ബഹുസ്വരതയും വെല്ലുവിളികളും' എന്ന വിഷയത്തിൽ നടത്തിയ സെമിനാറിൽ സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ പ്രഭാഷണം നടത്തി. ഡോ. കാവുമ്പായി ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. ബിലു സി. നാരായണൻ, ഡോ. ഐശ്വര്യ എസ്. ബാബു, അപർണ സന്തോഷ്, വി.എസ്. ഗോഗുൽ എന്നിവർ സംസാരിച്ചു. പൂർവ അദ്ധ്യാപക - അനദ്ധ്യാപക സംഗമവും കലാപരിപാടികളും നടന്നു. ആഘോഷത്തിന് എത്തിയ മുഴുവനാളുകളെയും, അദ്ധ്യാപകരും വിദ്യാർത്ഥികളും മധുരം നൽകിയാണ് വരവേറ്റത്. ഞായറാഴ്ച വൈകിട്ട് 5.30ന് സംഗീത വിരുന്നോടെ സമാപിക്കും.