പാവറട്ടി: വെങ്കിടങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡന്റായി മുംതാസ് റസാക്കിനെ തിരഞ്ഞെടുത്തു. എൽ.ഡി.എഫ് ധാരണാപ്രകാരം സി.പി.ഐയിലെ സൗമ്യ സുകു രാജിവച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. മുംതാസ് റസാക്കിന് 10 വോട്ടുകളും യു.ഡി.എഫിലെ മിനി ബാബുവിന് 7 വോട്ടുകളും ലഭിച്ചു. സി.പി.എം ഏനാമാക്കൽ ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയും പതിനൊന്നാം വാർഡ് മെമ്പറുമാണ് മുംതാസ് റസാക്ക്.