koodu

കോർമലയിൽ പുലിയെ പിടികൂടുന്നതിന് കെണിക്കൂട് വയ്ക്കുന്നു.

ചാലക്കുടി: സ്ഥിരമായി നായ്ക്കളെ വകവരുത്തുന്ന പുലിയെ പിടികൂടാൻ കോടശ്ശേരിയിലെ കോർമലയിൽ വനപാലകർ കെണിക്കൂട് സ്ഥാപിച്ചു. കഴിഞ്ഞ ദിവസം നിരീക്ഷണ കാമറയും വച്ചിരുന്നു. ജനങ്ങളുടെ നിരന്തര ആവശ്യപ്രകാരമാണ് നടപടി. രണ്ടു ദിവസം മുമ്പ് ജയ് കിസാൻ ആന്ദോളൻ കർഷക സംഘടനയുടെ നേതൃത്വത്തിൽ കളക്ടർക്ക് നിവേദനം നൽകിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പാറമട ഭാഗത്ത് വീടിന്റെ പിൻഭാഗത്ത് കെട്ടിയിരുന്ന നായയെയാണ് പുലി കൊന്നത്. അതിനുമുമ്പ് മറ്റൊരു നായയേയും വകവരുത്തി. ഇതിനിടെ പുലിയുടേതെന്ന് സ്ഥിരീകരിച്ച കാൽപ്പാടുകളും പരിസരങ്ങളിൽ കാണപ്പെട്ടു. ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ, കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് റിജു മാവേലി എന്നിവരും കെണിക്കൂട് സ്ഥാപിക്കുന്നതിന് വനപാലകരോട് ആവശ്യപ്പെട്ടിരുന്നു. കൂട് വയ്ക്കുന്നതിന് എം.എൽ.എയും ജനപ്രതിനിധികളും എത്തിയിരുന്നു.