 
തൃശൂർ: തൊഴിൽ വകുപ്പ് റിട്ട. സീനിയർ സൂപ്രണ്ട് കുണ്ടുവാറ കോണ്ടത്ത് ഇന്ദിരാദേവി (71) നിര്യാതയായി. ഭർത്താവ്: കൊളത്താപ്പിള്ളി ഉണ്ണിക്കൃഷ്ണൻ. പരേതരായ വെള്ളായ്ക്കൽ മാധവമേനോന്റെയും കോണ്ടത്ത് ശാരദാമ്മയുടെയും മകളാണ്. മക്കൾ: വിമൽ (സുന്ദരം ഫിനാൻസ്), വീണ. മരുമക്കൾ: അരുൺ (മഹീന്ദ്ര ആൻഡ് മഹീന്ദ്ര), ധനശ്രീ. സഹോദരങ്ങൾ: പരേതനായ സേതുമാധവൻ, കെ. സൂര്യനാരായണൻ (റിട്ട. വിദ്യാഭ്യാസ വകുപ്പ്), കെ. ചന്ദ്രൻ (റിട്ട. നാഫെഡ്, ട്രെയിൻമേറ്റ്‌സ് പ്രസിഡന്റ്), കെ. സരളാദേവി(റിട്ട. മെഡിക്കൽ കോളേജ്), കെ. ഉഷാദേവി.