building
ഉദ്ഘാടനത്തിന് ഒരുങ്ങിയ പാറക്കൂട്ടം അംഗൻവാടി.

കൊരട്ടി: ഹൈടെക് സജ്ജീകരണങ്ങളോടെ പാറക്കൂട്ടത്ത് കുട്ടികളെ വരവേൽക്കാൻ അംഗൻവാടി ഒരുങ്ങി. 500 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം 10 ലക്ഷം രൂപ ചെലവഴിച്ചാണ് പൂർത്തീകരിച്ചത്. തൊഴിലുറപ്പ്, വനിതാ ശിശു വികസന വകുപ്പ്, ജില്ലാ പഞ്ചായത്ത് സംയുക്ത പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം. ശിശു സൗഹൃദ ചിത്രങ്ങൾ, ടെലിവിഷൻ, എയർ കണ്ടീഷൻ, കളിയുപകരണങ്ങൾ, വാട്ടർ പ്യൂരിഫയർ സംവിധാനം എന്നിവ ഹൈടെക് അംഗൻവാടിയിൽ ഒരുക്കിയിട്ടുണ്ട്. ടോയ്‌ലറ്റ്, അടുക്കള, ശിശു സൗഹൃദ ക്ലാസ് മുറി, സ്റ്റോർ റൂം എന്നിവ കെട്ടിടത്തിൽ സജ്ജമാണ്. നാട്ടുകാരും വിവിധ സ്ഥാപനങ്ങളും പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി. ഉദ്ഘാടനം ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ നിർവഹിക്കുമെന്ന് വാർഡ് മെമ്പർ അഡ്വ. കെ.ആർ. സുമേഷ് അറിയിച്ചു.