
തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഓണം നവരാത്രി എക്സിബിഷന്റെ കാൽനാട്ടൽ ശ്രീ വടക്കുന്നാഥ ക്ഷേത്ര മൈതാനത്തെ എക്സിബിഷൻ ഗ്രൗണ്ടിൽ നടന്നു. ആഗസ്റ്റ് 25 മുതലാണ് എക്സിബിഷൻ ആരംഭിക്കുന്നത്. 45 ദിവസം നീണ്ടുനിൽക്കുന്ന എക്സിബിഷനിൽ നാൽപ്പത്തയ്യായിരം ചതുരശ്ര അടിയിൽ അമർനാഥയാത്ര തീമും നൂറ്റിയമ്പതോളം സ്റ്റാളുകളും അമ്യൂസ്മെന്റ് പാർക്കും ഒരുക്കുന്നുണ്ട്. പി.ബാലചന്ദ്രൻ എം.എൽ.എ., മേയർ എം.കെ.വർഗ്ഗീസ്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ, ബോർഡ് അംഗം എം.ജി.നാരായണൻ, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, കൗൺസിലർ പൂർണ്ണിമസുരേഷ്, ദേവസ്വം കമ്മിഷണർ എൻ.ജ്യോതി, ദേവസ്വം സെക്രട്ടറി പി.ഡി.ശോഭന, വടക്കുന്നാഥൻ ദേവസ്വം മാനേജർ പി.കൃഷ്ണകുമാർ, വടക്കുന്നാഥ ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് പി.പങ്കജാക്ഷൻ തുടങ്ങിയവർ പങ്കെടുത്തു.
തിരുവമ്പാടി ലക്ഷ്മിയെ ആദരിച്ചു
തൃശൂർ: ഗജദിനാചരണത്തോടനുബന്ധിച്ച് തിരുവമ്പാടി ലക്ഷ്മിയെ പൂരപ്രേമി സംഘം ആദരിച്ചു. തിരുവമ്പാടി ക്ഷേത്രത്തിന് മുൻപിൽ പൂരപ്രേമി സംഘത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു ചടങ്ങുകൾ. പൂരപ്രേമി സംഘം പ്രസിഡന്റ് ബൈജു താഴേക്കാട്ട് അദ്ധ്യക്ഷനായി. ആന ചികിത്സകൻ ഡോ:പി.ബി.ഗിരിദാസ് ഗജസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് പി.രാധാകൃഷ്ണൻ, സെക്രട്ടറി സി.വിജയൻ എന്നിവർ ഗജപരിപാലകർക്ക് ഓണപ്പുടവ നൽകി. പഴം, പൈനാപ്പിൾ, തണ്ണി മത്തൻ, ക്ഷേത്രത്തിലെ പ്രസാദം തുടങ്ങിയവ ആനയ്ക്ക് പ്രാതലായി നൽകി. ശ്രീരാംകുമാർ തിരുവമ്പാടി ലക്ഷ്മിയുടെ പാപ്പാനെ പൊന്നാട അണിയിച്ചു. സംഘം കൺവീനർ വിനോദ് കണ്ടെംകാവിൽ, രക്ഷാധികാരി നന്ദൻ വാകയിൽ, സെക്രട്ടറി അനിൽകുമാർ മോച്ചാട്ടിൽ, ട്രഷറർ അരുൺ പി.വി., മുരാരി ചാത്തക്കുടം, സെബി ചെമ്പനാട തുടങ്ങിയവർ പങ്കെടുത്തു.
എറണാകുളം ശിവകുമാറിനെ ആദരിച്ചു
തൃശൂർ: ലോക ഗജദിനത്തിൽ വടക്കുന്നാഥ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ കൊച്ചിൻ ദേവസ്വം ബോർഡിന്റെ എറണാകുളം ശിവകുമാറിനെ ആദരിച്ചു. കിഴക്കേ ഗോപുരത്തിലെത്തിച്ച ആനയെ മാല അണിയിച്ചു പ്രത്യേകം തയ്യാറാക്കിയ പൊന്നാട മേയർ എം.കെ.വർഗ്ഗീസ്, പി.ബാലചന്ദ്രൻ എം.എൽ.എ എന്നിവർ അണിയിച്ചു. ദേവസ്വം പ്രസിഡന്റ് വി.നന്ദകുമാർ, മെമ്പർ എം.ജി.നാരായണൻ, കൗൺസിലർ പൂർണിമ സുരേഷ്, സമിതി പ്രസിഡന്റ് പി.പങ്കജാക്ഷൻ, സെക്രട്ടറി ടി.ആർ.ഹരിഹരൻ എന്നിവർ പങ്കെടുത്തു. ആന പാപ്പാന്മാർക്ക് ഓണപ്പുടവ നൽകി.