ima-

തൃശൂർ: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് ധനലക്ഷ്മി ബാങ്ക് ജീവനക്കാർ ഐ.എം.എയുമായി ചേർന്ന് പൂങ്കുന്നത്തെ ബാങ്കിന്റെ ഹെഡ് ഓഫീസിൽ രക്തദാന ക്യാമ്പ് നടത്തി. ബാങ്ക് ജീവനക്കാരുടെ സഹകരണത്തോടെ നടന്ന രക്തദാനക്യാമ്പിൽ 113 പേർ പങ്കെടുത്തു. ധനലക്ഷ്മി ബാങ്ക് ജനറൽ മാനേജർ എൽ.ചന്ദ്രൻ ആദ്യ രക്തദാതാവായി. ഈ ഒരു ഉദ്യമത്തിന് ഐ.എം.എയുടെ സ്‌നേഹോപഹാരം ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ ജെ.കെ.ശിവൻ സ്വീകരിച്ചു. പങ്കെടുത്തവരെ ഐ.എം.എ സാക്ഷ്യപത്രം നൽകി ആദരിച്ചു.

പാ​രാ​ ​മാ​സ്റ്റേ​ഴ്‌​സ് ​നാ​ഷ​ണ​ൽ​ ​ഗെ​യിം​സ്

തൃ​ശൂ​ർ​:​ ​പാ​രാ​ ​മാ​സ്റ്റേ​ഴ്‌​സ് ​ഗെ​യിം​സ് ​ഫെ​ഡ​റേ​ഷ​ൻ​ ​ഇ​ന്ത്യ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ര​ണ്ടാ​മ​ത് ​പാ​രാ​ ​മാ​സ്റ്റേ​ഴ്‌​സ് ​നാ​ഷ​ണ​ൽ​ ​ഗെ​യിം​സ് ​ഇ​ന്നും​ ​നാ​ളെ​യും​ ​ന​ട​ക്കും.​ ​ഇ​ന്ന് ​രാ​വി​ലെ​ 11​ന് ​തോ​പ്പ് ​ഇ​ൻ​ഡോ​ർ​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​പി.​ബാ​ല​ച​ന്ദ്ര​ൻ​ ​എം.​എ​ൽ.​എ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.
അ​ത് ​ല​റ്റി​ക്‌​സ്,​ ​ബാ​ഡ്മി​ന്റ​ൺ,​ ​സ്വി​മ്മിം​ഗ്,​ ​ഷൂ​ട്ടിം​ഗ്,​ ​പ​വ​ർ​ലി​ഫ്റ്റിം​ഗ് ​എ​ന്നീ​ ​മ​ത്സ​ര​ ​ഇ​ന​ങ്ങ​ളി​ൽ​ ​വി​വി​ധ​ ​വ​യ​സ് ​വി​ഭാ​ഗ​ങ്ങ​ളാ​യി​ ​വീ​ൽ​ച്ചെ​യ​റി​ൽ​ ​ഇ​രി​ക്കു​ന്ന​വ​രും​ ​മ​റ്റ് ​ത​ര​ത്തി​ലു​ള്ള​ ​ശാ​രീ​രി​ക​ ​വൈ​ക​ല്യ​മു​ള്ള​വ​രു​മാ​യ​ ​നാ​ൽ​പ്പ​തി​ലേ​റെ​ ​കാ​യി​ക​താ​ര​ങ്ങ​ൾ​ ​ഹ​രി​യാ​ന,​ ​ഉ​ത്ത​രാ​ഖ​ണ്ഡ്,​ ​ഉ​ത്ത​ർ​പ്ര​ദേ​ശ്,​ ​പ​ഞ്ചാ​ബ്,​ ​ഡ​ൽ​ഹി,​ ​ക​ർ​ണാ​ട​ക,​ ​ത​മി​ഴ്‌​നാ​ട്,​ ​രാ​ജ​സ്ഥാ​ൻ​ ​എ​ന്നീ​ ​വി​വി​ധ​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​പ​ങ്കെ​ടു​ക്കും.​ ​തോ​പ്പ് ​സ്റ്റേ​ഡി​യം,​ ​അ​ക്വാ​ട്ടി​ക് ​കോം​പ്ല​ക്‌​സ്,​ ​വി​മ​ല​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​അ​ക്കാ​ഡ​മി​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ​മ​ത്സ​രം​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​ക​രീം​ ​പ​ന്നി​ത്ത​ടം,​ ​അ​ൻ​വ​ർ​ ​നാ​ല​ക​ത്ത്,​ ​എ.​എം.​കി​ഷോ​ർ,​ ​പി.​അ​നി​ൽ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.