തൃശൂർ: പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ ഇന്ന് മുതൽ 20 വരെ നടക്കും. ജില്ലയിൽ 17 ഹയർസെക്കൻഡറി സ്‌കൂളുകളിലാണ് പരീക്ഷ നടക്കുന്നത് രാവിലെ 9.15 ന് ആണ് പരീക്ഷ സമയം.

തളിക്കുളം ഹയർസെക്കൻഡറി സ്‌കൂളിൽ രണ്ടാം വർഷം പരീക്ഷ എഴുതുന്ന 70 വയസുള്ള മുഹമ്മദ് എ.കെ കുന്നംകുളം ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിൽ ഒന്നാം വർഷം പരീക്ഷ എഴുതുന്ന 62 വയസുള്ള വി.എൻ.ലീല എന്നിവരാണ് ജില്ലയിലെ മുതിർന്ന പഠിതാക്കൾ. ജനപ്രതിനിധികളും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പഠിതാക്കളും പരീക്ഷയിൽ പങ്കെടുക്കുന്നു.

ഒന്നാം വർഷം

രണ്ടാം വർഷം