 കാരമുക്ക് എസ്.എൻ.ജി.എസ് സ്‌കൂളിലെ പ്രീപ്രൈമറി വിദ്യാർത്ഥികൾ 75ന്റെ ആകൃതിയിയിൽ ദേശീയ പതാകയേന്തി നിൽക്കുന്നു.
കാരമുക്ക് എസ്.എൻ.ജി.എസ് സ്‌കൂളിലെ പ്രീപ്രൈമറി വിദ്യാർത്ഥികൾ 75ന്റെ ആകൃതിയിയിൽ ദേശീയ പതാകയേന്തി നിൽക്കുന്നു.
കാഞ്ഞാണി: കാരമുക്ക് എസ്.എൻ.ജി.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രീപ്രൈമറി, എൽ.പി വിദ്യാർത്ഥികൾ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രീപ്രൈമറി വിദ്യാർത്ഥികൾ 75 ന്റെ ആകൃതിയിലും എൽ.പി
വിദ്യാർത്ഥികൾ ഇന്ത്യയുടെ ഭൂപടമാതൃകയിലും ബലൂണുകൾ കൈകളിലേന്തി അണിനിരന്നു. പ്രസംഗം, ദേശഭക്തി ഗാനം എന്നിവ അവതരിപ്പിച്ചു. പ്രധാന അദ്ധ്യാപിക ജയന്തി എൻ. മേനോൻ സ്വാതന്ത്ര്യ സന്ദേശം നൽകി.