കൊടുങ്ങല്ലൂർ: ആസാദി കാ അമൃത് മഹോത്സവ് ആഘോഷത്തിൽ പങ്കുചേർന്ന് കെ.കെ.ടി.എം സീഡ്‌സ്. കൊടുങ്ങല്ലൂർ കെ.കെ.ടി.എം ഗവ. ഗേൾസ് സ്‌കൂളിലെ എൽ.പി വിഭാഗം വിദ്യാർത്ഥികൾക്ക് 75 ദേശീയ പതാകകളും ഹൈസ്‌കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് മഹാത്മാഗാന്ധിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന പുസ്തകത്തിന്റെ 75 കോപ്പികളും വിതരണം ചെയ്തു. കെ.കെ.ടി.എം ഗവ. ഗേൾസ് എച്ച്.എസ്.എസിൽ നടന്ന ചടങ്ങുകൾക്ക് സീഡ്‌സ് പ്രസിഡന്റ് ആര്യ രാമചന്ദ്രൻ അദ്ധ്യക്ഷയായി. എൽ.പി വിഭാഗത്തിന് വേണ്ടി ഹെഡ്മിസ്ട്രസ് ഉഷാദേവി പതാകകളും, ഹൈസ്‌കൂൾ വിഭാഗത്തിന് വേണ്ടി അദ്ധ്യാപിക സീനയും, സ്റ്റാഫ് സെക്രട്ടറി ഷൈനും ചേർന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി. നവാസ് പടുവിങ്ങൽ, അനിയൻ രാജ, എ.പി. മുരളീധരൻ, പ്രദീപ് കുമാർ രാജ എന്നിവർ സംസാരിച്ചു. യു.കെ. വിശ്വനാഥൻ, അഡ്വ. സി. ഭാനുപ്രകാശ്, അഡ്വ. വി.എ. റംലത്ത്, ടി.എ. കോമളം, എൻ.ആർ. വിനോദ് തുടങ്ങിയവർ നേതൃത്വം നൽകി. സെക്രട്ടറി ലീന പ്രതാപൻ സ്വാഗതവും അഷറഫ് ഉള്ളിശ്ശേരി നന്ദിയും പറഞ്ഞു.

കൊടുങ്ങല്ലൂർ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ശാന്തിനികേതൻ സ്‌കൂൾ പദയാത്ര നടത്തി. എച്ച്.എം. ലക്ഷ്മി, കരാട്ടെ മാസ്റ്റർ സുരേന്ദ്രൻ, സ്‌കൂൾ ക്യാപ്ടൻ ഫാത്തിമ മെഹറിൻ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികളും ഉണ്ടായിരുന്നു.