thirumangalam-temple
തിരുമംഗലം ക്ഷേത്രത്തിൽ നടന്ന ഉണ്ണിയൂട്ട്‌

ഏങ്ങണ്ടിയൂർ: തിരുമംഗലം ശ്രീമഹാവിഷ്ണു ശിവക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞത്തോടനുബന്ധിച്ച് നടന്ന ഉണ്ണിയൂട്ട് ഭക്തിസാന്ദ്രം. രാവിലെ മഹാഗണപതി ഹോമത്തിന് ശേഷം മഹാദേവനും, മഹാവിഷ്ണുവിനും വിശേഷാൽ പൂജകൾ നടന്നു. നാഗസ്വരം അകമ്പടിയേകി. തുടർന്ന് യജ്ഞാചാര്യൻ മാങ്ങാട് മുരളി നമ്പീശന്റെ പ്രഭാഷണം നടന്നു. ക്ഷേത്രം മേൽശാന്തി സജീവ് എമ്പ്രാന്തിരി ഉണ്ണിയൂട്ടിൽ പങ്കെടുക്കുന്ന കുരുന്നുകൾക്ക് തീർത്ഥവും പ്രസാദവും നൽകി. തൂശനിലയിൽ തോരൻ, സാമ്പാർ, ഇഞ്ചി തൈര്, ലഡു, ജിലേബി, പാൽപായസം എന്നിവ വിളമ്പി നൽകി. ഉണ്ണിയൂട്ടിന് ശേഷം ഭക്തജനങ്ങൾക്ക് അന്നദാനവും നടന്നു.