കൊരട്ടി: നിറഞ്ഞ ഉത്സവലഹരിയിൽ പാറക്കൂട്ടം ഹൈടെക് അംഗൻവാടി നാടിന് സമർപ്പിച്ചു. ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയ അംഗൻവാടിയുടെ ഉദ്ഘാടനം ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു ചടങ്ങിൽ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി, അഡ്വ. കെ.ആർ. സുമേഷ്, കുമാരി ബാലൻ, നൈനു റിച്ചു, സിന്ധു രവി, സൗമ്യ വർഗീസ്, സൗമ്യ പോൾ, മിനി പൗലോസ്, സി.എൻ. ഷിനിൽ എന്നിവർ പ്രസംഗിച്ചു.