
തൃശൂർ: ഗവൺമെന്റ് മെഡിക്കൽ കോളേജ് വൈറോളജി ലാബിൽ, മങ്കി പോക്‌സ് രോഗം കണ്ടെത്താനുള്ള പി.സി.ആർ പരിശോധന ആരംഭിക്കുന്നതിന് ഐ.സി.എം.ആർ അംഗീകാരം ലഭിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ പരിശോധനകളാണ് ഇവിടെ നടത്തുക. മങ്കി പോക്‌സ് പി.സി.ആർ പരിശോധന മെഡിക്കൽ കോളേജിൽ ആരംഭിക്കുന്നതിന് അടിയന്തരമായി ഇടപെടുന്നതിന് ടി.എൻ.പ്രതാപൻ എം.പി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയച്ചിരുന്നു.