road
വാലുങ്ങാമുറി-പാലപ്പിള്ളി റോഡിലെ തകർന്ന സ്ലാബ്

മേലൂർ: വാലുങ്ങാമുറി - പാലപ്പിള്ളി റോഡിൽ സ്ലാബ് പൊളിഞ്ഞതിനെ തുടർന്ന് യാത്രക്കാർക്ക് ദുരിതം. കപ്പേളയുടെ ഭാഗത്താണ് റോഡിലെ തോടിന് കുറുകെ ഇട്ടിരിക്കുന്ന സ്ലാബ് പൊട്ടിയത്. തകർന്ന സ്ലാബിലൂടെ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്നില്ല.

രണ്ടു വർഷം മുൻപാണ് കരാറുകാരൻ പണി നിറുത്തിപ്പോയത്. റബ്ബറൈസ്ഡ് റോഡിനായി ഫണ്ട് അനുവദിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ കാനയുടെ പണി നടത്തുകയും ചെയ്തു. നിർമ്മാണത്തിൽ വലിയ അഴിമതിയുണ്ടെന്ന് ആരോപണമുണ്ട്.

ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിന്റെ ദുരവസ്ഥയ്ക്ക് ഉത്തതവാദികളായവർക്കെതിരെ നടപടി വേണമെന്ന് എ.ഐ.വൈ.എഫ് മേലൂർ മേഖലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
റോഡിന്റെ നിർമ്മാണം എത്രയും വേഗം പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും യോഗഗം ആവശ്യപ്പെട്ടു.