ചേർപ്പ്: ചൊവ്വൂരിലെ റേഷൻ കടയിലെ ഭക്ഷ്യസാധനങ്ങളിൽ കീടനാശിനി സാന്നിദ്ധ്യമെന്ന് പരാതി. തുടർന്ന് അധികൃതരെത്തി റേഷൻ കട സീൽ ചെയ്തു. ചൊവ്വൂരിലെ 184-ാം നമ്പർ റേഷൻ കടയിൽ നിന്നാണ് അരിയും ഗോതമ്പും അടക്കമുള്ള ധാന്യങ്ങളിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയത്. സിവിൽ സപ്ലൈസ് ഓഫീസർമാരും, ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരും റേഷൻ കടയിൽ നടത്തിയ പരിശോധനയെ തുടർന്നാണ് റേഷൻ കട സീൽ ചെയ്തത്.
കടയിൽ സൂക്ഷിച്ചിരിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ സാമ്പിളുകൾ വീണ്ടും സർക്കാർ ലാബിൽ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. റേഷൻ കടയുടെ ലൈസൻസ് റദ്ദ് ചെയ്യണമെന്ന് സി.പി.ഐ ചേർപ്പ് ലോക്കൽ സെക്രട്ടറി പി.എസ്. സനദ് ആവശ്യപ്പെട്ടു. ചൊവ്വൂരിൽ റേഷൻ കടയിൽ ഭക്ഷ്യ വസ്തുക്കളിൽ മാരക വിഷാംശം മെന്ന പരാതി റേഷൻ കട സീൽ ചെയ്തു