 
കേരള ക്ഷേത്ര സംരക്ഷണ സമിതി സംഘടിപ്പിച്ച രാമായണ വിചാര സത്രം റിട്ട. ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
തൃശൂർ: മാനവികത വളർന്നാൽ ഏകത ഉണ്ടാകുമെന്ന് റിട്ട. ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ പറഞ്ഞു. കേരള ക്ഷേത്ര സംരക്ഷണ സമിതി സംഘടിപ്പിച്ച രാമായണ വിചാര സത്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചർച്ചകളും തർക്കങ്ങളും നാടിന്റെ പുരോഗതിക്കായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ പ്രസിഡന്റ് കെ. സതീഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പി. ചിത്രൻ നമ്പൂതിരിപ്പാട്, പ്രൊഫ. പി.സി. തോമസ് എന്നിവരെ അദ്ദേഹം ആദരിച്ചു. ക്ഷേത്രങ്ങളുടെ ശുദ്ധി കേരളത്തിൽ പാലിച്ചു പോരുന്നതായി ചിത്രൻ നമ്പൂതിരിപ്പാട് പറഞ്ഞു. വിവിധ വിഷയങ്ങളെക്കുറിച്ച് ഡോ. എം. മോഹൻദാസ്, ഡോ. എം.വി. നടേശൻ, കെ. ദിനേശ് രാജ എന്നിവർ സംസാരിച്ചു. വി. ശ്രീനിവാസൻ, വി.കെ. വിശ്വനാഥൻ, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് എം. മോഹനൻ, കെ.എസ്. നാരായണൻ, രാജൻ കുറ്റുമുക്ക്, കെ.നന്ദകുമാർ, മോഹൻ മേനോൻ, എം.വി. രവി, വേണാട് വാസുദേവൻ, പി.ആർ. ഉണ്ണി, പി ഷണ്മുഖാനന്ദൻ എന്നിവർ സംബന്ധിച്ചു.