cn
ചേർപ്പ് സി.എൻ.എൻ സ്‌കൂളിൽ നടന്ന 75 ദേശീയ പതാകകൾ ഉയർത്തൽ പെരുവനം കുട്ടൻ മാരാർ ഉദ്ഘാടനം ചെയ്യുന്നു.

ചേർപ്പ്: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് സി.എൻ.എൻ വിദ്യാലയത്തിൽ 75 പതാകകൾ ഉയർന്നു. മേളപ്രമാണി പെരുവനം കുട്ടൻ മാരാർ ഡോ. സി.വി. കൃഷ്ണൻ, പുരുഷോത്തമാനന്ദ സ്വാമികൾ, ഫാദർ സെബാസ്റ്റ്യൻ വെട്ടത്ത്, അമീൻ ഹുദവി ഹത്തീബ്, എ.കെ. രാധാകൃഷ്ണൻ, വി.ജി. വനജകുമാരി, പഞ്ചായത്ത് പ്രസിഡന്റ്‌ സുജിഷ കള്ളിയത്ത്, ഉഷാ നങ്ങ്യാർ തുടങ്ങിയ എഴുപത്തിയഞ്ച് പേർ പതാക ഉയർത്തി. സി.എൻ.എൻ ബോയ്‌സ് ഹൈസ്‌കൂൾ പ്രധാന അദ്ധ്യാപകൻ എ.ആർ. പ്രവീൺ കുമാറിനെ സ്‌കൂൾ മാനേജർ കെ.ജി. അച്ചുതൻ ആദരിച്ചു.