bindu

ഇരിങ്ങാലക്കുട: മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ കുടുംബങ്ങൾക്ക് താമസിക്കാൻ പുനരധിവാസ ഗ്രാമം പരിഗണനയിലുണ്ടെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. ഭിന്നശേഷിക്കാർക്കുള്ള ഏകീകൃത തിരിച്ചറിയൽ കാർഡ് വിതരണത്തിന്റെ പ്രത്യേക ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനുള്ള ഇരിങ്ങാലക്കുടയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനെ മികവിന്റെ കേന്ദ്രമാക്കും. ഇതിനായി 10 കോടി നീക്കിവച്ചിട്ടുണ്ട്. രജിസ്റ്റർ ചെയ്ത 1.26 ലക്ഷം ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ ഭിന്നശേഷിക്കാർക്കും മെഡിക്കൽ പരിശോധന പൂർത്തിയാക്കി ഉടൻ കാർഡ് നൽകുമെന്നും പറഞ്ഞു. കേരളത്തെ മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കും. കാഴ്ച പരിമിതർക്ക് വോയ്‌സ് എൻഹാൻസ്ഡ് സ്മാർട്ട് ഫോൺ, ശ്രുതിതരംഗം പദ്ധതി, വീൽചെയർ നൽകുന്ന ശുഭയാത്ര പദ്ധതി എന്നിവയും നടപ്പാക്കുന്നു. ക്യാമ്പിൽ 114 പേർ പങ്കെടുത്തു. മെഡിക്കൽ പരിശോധനയും മറ്റ് നടപടികളും പൂർത്തിയാക്കിയവർക്ക് നേരിട്ട് കാർഡ് വീടുകളിലേക്കെത്തിക്കുമെന്ന് സോഷ്യൽ സെക്യൂരിറ്റി മിഷൻ ഡയറക്ടർ എം.എസ്.ഷെറിൻ അറിയിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്‌സൺ സോണിയ ഗിരി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ സീമ പ്രേംരാജ്, കെ.എസ്.തമ്പി, ഷീജ പവിത്രൻ, കെ.എസ്.ധനീഷ്, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ.കെ.ടി. പ്രേംകുമാർ തുടങ്ങിയവർ പങ്കെടുത്തു.

എ​ക്സ്പീ​രി​യ​ൻ​സ് ​നി​ള​ ​ലെ​ഗ​സി​'​ ​ക്ക്
ത​യ്യാ​റെ​ടു​ത്ത് ​ഹ​യാ​ത്ത് ​റീ​ജ​ൻ​സി

തൃ​ശൂ​ർ​:​ ​സ്വാ​ത​ന്ത്ര്യ​ ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​നി​ളാ​ ​ന​ദി​യു​ടെ​ ​തീ​ര​ത്തെ​ ​ത​ദ്ദേ​ശീ​യ​ ​ക​ര​കൗ​ശ​ല​ ​തൊ​ഴി​ലാ​ളി​ക​ളെ​ ​പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും​ ​അ​വ​രു​ടെ​ ​ക​ര​കൗ​ശ​ല​ ​ക​ഴി​വു​ക​ൾ​ ​കൂ​ടു​ത​ൽ​ ​പേ​രി​ലേ​ക്കെ​ത്തി​ക്കാ​നും​ ​ല​ക്ഷ്യ​മി​ട്ട് ​'​എ​ക്‌​സ്പീ​രി​യ​ൻ​സ് ​നി​ള​ ​ലെ​ഗ​സി​'​യു​മാ​യി​ ​ഹ​യാ​ത്ത് ​റീ​ജ​ൻ​സി​ ​തൃ​ശൂ​ർ.​ ​ദി​ ​ബ്ലൂ​ ​യോ​ണ്ട​റു​മാ​യി​ ​സ​ഹ​ക​രി​ച്ചാ​ണ് ​പ​രി​പാ​ടി.
പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​കി​ളി​മം​ഗ​ലം​ ​പ​ര​മ്പ​രാ​ഗ​ത​ ​പു​ൽ​പ്പാ​യ,​ ​കൈ​ത്ത​റി​ ​തു​ണി​ത്ത​ര​ങ്ങ​ൾ,​ ​സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ൾ,​ ​മു​ള,​ ​പൈ​ൻ,​ ​ക​ളി​മ​ണ്ണ് ​എ​ന്നി​വ​കൊ​ണ്ടു​ള്ള​ ​ഉ​ൽ​പ​ന്ന​ങ്ങ​ൾ​ ​റീ​ജ​ൻ​സി​ ​തൃ​ശൂ​ർ​ ​ലു​ലു​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ക​ൺ​വെ​ൻ​ഷ​ൻ​ ​സെ​ന്റ​റി​ൽ​ ​പ്ര​ദ​ർ​ശി​പ്പി​ക്കും.​ 15​ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ​ര​ണ്ട് ​മു​ത​ൽ​ ​രാ​ത്രി​ ​എ​ട്ട് ​വ​രെ​യാ​ണ് ​പ്ര​ദ​ർ​ശ​ന​വും​ ​വി​ൽ​പ്പ​ന​യും.​ ​ഉ​ൽ​പ​ന്നം​ ​വാ​ങ്ങു​ന്ന​തി​നൊ​പ്പം​ ​ക​ര​കൗ​ശ​ല​ ​വി​ദ​ഗ്ദ്ധ​രു​മാ​യി​ ​സം​വ​ദി​ക്കാ​നും​ ​അ​വ​സ​ര​മു​ണ്ട്.​ ​'​പ​ര​മ്പ​രാ​ഗ​ത​ ​ക​ര​കൗ​ശ​ല​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​കൈ​ത്താ​ങ്ങാ​യി​ ​ഹ​യാ​ത്ത് ​റീ​ജ​ൻ​സി​ ​തൃ​ശൂ​ർ​ ​മാ​റു​ക​യാ​ണെ​ന്ന് ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​അ​നീ​ഷ് ​കു​ട്ട​ൻ​ ​പ​റ​ഞ്ഞു.​ ​'​ ​ചെ​റു​കി​ട​ ​ക​ര​കൗ​ശ​ല​ത്തൊ​ഴി​ലാ​ളി​ക​ൾ​ ​അ​ഭി​വൃ​ദ്ധി​ ​പ്രാ​പി​ക്കു​ന്ന​ത് ​കാ​ണാ​നും​ ​അ​വ​ർ​ക്ക് ​അ​ർ​ഹ​മാ​യ​ ​അം​ഗീ​കാ​രം​ ​ല​ഭി​ക്കാ​നു​മാ​യി​ ​അ​വ​രെ​ ​പി​ന്തു​ണ​യ്ക്കു​ക​യും​ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും​ ​ചെ​യ്തു​കൊ​ണ്ട് ​രാ​ജ്യ​ത്തോ​ടു​ള്ള​ ​ആ​ദ​ര​വ് ​പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​ണ് ​ഏ​റ്റ​വും​ ​ഉ​ചി​ത​മെ​ന്ന് ​ക​രു​തു​ന്നു​വെ​ന്ന് ​ഹ​യാ​ത്ത് ​റീ​ജ​ൻ​സി​ ​തൃ​ശൂ​ർ​ ​സെ​യി​ൽ​സ് ​ആ​ൻ​ഡ് ​ഇ​വ​ന്റ്‌​സ് ​ക്ല​സ്റ്റ​ർ​ ​ഡ​യ​റ​ക്ട​ർ​ ​നി​ശാ​ന്ത് ​നാ​യ​ർ​ ​പ​റ​ഞ്ഞു.