midhunapilli-
തൃശൂർ മിഥുനപ്പിള്ളി ശിവക്ഷേത്രത്തിലെ ആനയൂട്ട് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ ഉദ്ഘാടനം ചെയ്യുന്നു.

തൃശൂർ: മിഥുനപ്പിള്ളി ശിവക്ഷേത്രത്തിലെ ആനയൂട്ടും അഷ്ടദ്രവ്യ ഗണപതിഹോമവും പ്രത്യക്ഷ ഗണപതി പൂജയും നടത്തി. ആനയൂട്ട് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ബോർഡ് മെമ്പർ എം.ജി. നാരായണൻ മുഖ്യാതിഥി ആയിരുന്നു. സെക്രട്ടറി പി.ഡി. ശോഭന, കമ്മിഷണർ എൻ. ജ്യോതി, അസി. കമ്മിഷണർ സ്വപ്ന, ദേവസ്വം ഓഫീസർ ശ്രീരാജ്, മിഥുനപ്പിള്ളി ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എ.പ്രസാദ്, സെക്രട്ടറി എം.എസ്. കൃഷ്ണദാസ്, പങ്കജാക്ഷൻ, സെക്രട്ടറി ഹരിഹരൻ, നന്ദൻ വാകയിൽ, സി. ബിനോജ്, ഭാനുമതി ടീച്ചർ, അനിൽകുമാർ, സി.വി. ബൈജു എന്നിവർ പങ്കെടുത്തു.