ഗുരുവായൂർ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി ഗുരുവായൂർ യൂണിയനിൽ സെക്രട്ടറി പി.എ. സജീവൻ ദേശിയ പതാക ഉയർത്തി. യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം പി.വി. ഷൺമുഖൻ, യൂണിയൻ ബോർഡ് അംഗം പി.പി. സുനിൽകുമാർ , വനിതാസംഘം സെക്രട്ടറി ശൈലജ കേശവൻ, ശ്രീനാരായണ സമാജം കൺവീനർ കെ.എസ്. ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. ബാലജന യോഗം, കുമാരി കുമാര സംഘം, വനിതാ സംഘം പ്രവർത്തകർ എന്നിവർ പങ്കെടുത്തു.