 
വഴുക്കുമ്പാറ എസ്.എൻ. കോളേജിൽ നടന്ന ആസാദി കാ അമൃത് മഹോത്സവ് ആഘോഷം.
തൃശൂർ: വഴുക്കുമ്പാറ ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ആസാദി കാ അമൃത് മഹാത്സവ് വിപുലമായി ആഘോഷിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. എ. സുരേന്ദ്രൻ ദേശീയ പതാക ഉയർത്തി. കോളേജിന് മുന്നിലെ ബോർഡിൽ സ്വാതന്ത്ര്യത്തിന്റെ കൈയ്യൊപ്പ് എല്ലാവരും ചാർത്തി. വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യദിന ഫോട്ടോഗ്രാഫി മത്സരവും ഉണ്ടായിരുന്നു. ഫോട്ടോഗ്രാഫി മത്സരത്തിൽ ഒന്നാം സമ്മാനമായ 500 രൂപ നേടിയത് ബികോം വിദ്യാർത്ഥിയായ സജോ സന്തോഷാണ്. രണ്ടും മൂന്നും സമ്മാനങ്ങളായ 250 രൂപയും 150 രൂപയും നേടിയത് യഥാക്രമം അമൽ ബാബു (ബി.എ. ഇംഗ്ലീഷ്), ആൽവിൻ ബെന്നി (ബി.ബി.എ) എന്നിവരാണ്. വിദ്യാർത്ഥികളും അദ്ധ്യാപകരും കോളേജ് കാമ്പസ് ശുചീകരണവും നടത്തി. മാത്തമാറ്റിക്ക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി ഡിപ്പാർട്ടുമെന്റുകൾ സമ്മാനം പങ്കിട്ടെടുത്തു. മത്സര വിജയികൾക്ക് പ്രിൻസിപ്പൽ സമ്മാന വിതരണം നടത്തി.