padakakimaral

കെ.കെ. രാമചന്ദ്രൻ എം.എൽ.എയ്ക്ക് വീട്ടിൽ ഉയർത്തുന്നതിനുള്ള ദേശീയപതാക കുടുംബശ്രീ പ്രവർത്തകർ കൈമാറുന്നു.

പാലിയേക്കര: രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ വാർഷികത്തിൽ കെ.കെ. രാമചന്ദ്രൻ എം.എൽ.എയ്ക്ക് വീട്ടിൽ ഉയർത്തുന്നതിനുള്ള ദേശീയപതാക നെന്മണിക്കര പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകർ എം.എൽ.എയുടെ വീട്ടിൽ എത്തി നൽകി. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു, കുടുംബശ്രീ ചെയർപേഴ്‌സൻ സിന്ധു, ശ്യാമ, മറ്റു പ്രവർത്തകരും എം.എൽ.എയുടെ വീട്ടിലെത്തി.