 
വടക്കാഞ്ചേരി: അകമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഇല്ലംനിറയും മഹാഗണപതി ഹോമവും ഭക്തി നിർഭരമായ ചടങ്ങുകളോടെ നടന്നു. മേൽശാന്തി ജോതിഷ് സ്വാമി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് എം.എസ്. രാഘവൻ മാസ്റ്റർ, സെക്രട്ടറി ടി.എൻ. സുകുമാരൻ, വൈസ് പ്രസിഡന്റ് പി.ആർ. സേതുമാധവൻ, ജോ.സെക്രട്ടറി പ്രകാശൻ എന്നിവർ പങ്കെടുത്തു.