photo

എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയൻ വനിതാസംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗുരുപൂർണിമയും ഗുരുദേവ കൃതികളുടെ ആലാപന മത്സരവും യൂണിയൻ സെക്രട്ടറി പി.എ. സജീവൻ ഉദ്ഘാടനം ചെയ്യുന്നു.

ഗുരുവായൂർ: എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയൻ വനിതാസംഘത്തിന്റെ നേതൃത്വത്തിൽ ഗുരുപൂർണിമയും ഗുരുദേവ കൃതികളുടെ ആലാപന മത്സരവും സംഘടിപ്പിച്ചു. യൂണിയൻ സെക്രട്ടറി പി.എ. സജീവൻ ഉദ്ഘാടനം ചെയ്തു. വനിതാസംഘം പ്രസിഡന്റ് രമണി ഷൺമുഖൻ അദ്ധ്യക്ഷയായി. വനിതാസംഘം സെക്രട്ടറി ശൈലജ കേശവൻ ഭദ്രദീപം തെളിച്ചു. യൂണിയൻ ബോർഡ് അംഗം എ.എസ്. വിമലാനന്ദൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. പി.പി. സുനിൽകുമാർ, പി.വി. ഷൺമുഖൻ, കെ.ജി. ശരവണൻ, ഷീബ സുനിൽ, ഷീന സുനീവ്, ഗീത സഹദേവൻ, ഉഷ രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. പ്രാർത്ഥനാ ആലാപനത്തിൽ വിവിധ വിഭാഗങ്ങളിലായി നിരവധിപേർ പങ്കെടുത്തു. ഭജൻ സന്ധ്യയും മധുര പലഹാര വിതരണവുമുണ്ടായി.