 
തൃപ്രയാർ: തൃപ്രയാർ ജലോത്സവം സംഘാടക സമിതി ഓഫീസ് സംഘാടകസമിതി ചെയർമാനും ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ പി.എം. അഹമ്മദ് ഉദ്ഘാടനം ചെയ്തു. താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് രതി അനിൽകുമാർ അദ്ധ്യക്ഷയായി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് മായ സുരേഷ്, നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ, പഞ്ചായത്തംഗങ്ങളായ ആന്റോ തൊറയൻ, ഷൈനി ബാലകൃഷ്ണൻ, സിജോ പുലിക്കോട്ടിൽ, ജനറൽ കൺവീനർ പ്രേമചന്ദ്രൻ വടക്കേടത്ത്, ബെന്നി തട്ടിൽ എന്നിവർ സംസാരിച്ചു. തൃപ്രയാർ പോളി ജംഗ്ഷനിൽ മിനി സിവിൽ സ്റ്റേഷന് എതിർവശത്താണ് ഓഫീസ് പ്രവർത്തിക്കുക. സെപ്തംബർ 8ന് തിരുവോണ നാളിലാണ് തൃപ്രയാർ ജലോത്സവം.