meeting

ചാലക്കുടി മർച്ചന്റ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച സമാദരണ സദസ് ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

ചാലക്കുടി: മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സമാദരണ സദസ് സംഘടിപ്പിച്ചു. ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം നടത്തി. അസോസിയേഷൻ പ്രസിഡന്റ് ജോയ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റമായി തിരഞ്ഞെടുത്ത കെ.വി. അബ്ദുൾ ഹമീദ്, ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ്കുമാർ, നഗരസഭ ചെയർമാൻ എബി ജോർജ്, സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷനായി തിരഞ്ഞെടുത്ത കൊരട്ടിയിലെ എസ്.എച്ച്.ഒ: ബി.കെ. അരുൺ എന്നിവരെ ആദരിച്ചു. വിദ്യാഭ്യാസ പുരസ്‌കാരങ്ങളും വിതരണം ചെയ്തു. മുൻ മുനിസിപ്പൽ ചെയർമാൻ വി.ഒ. പൈലപ്പൻ, കൗൺസിലർ നിത പോൾ, പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, നിയോജകമണ്ഡലം ചെയർമാൻ പി.വി. ഫ്രാൻസിസ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് പ്രസിഡന്റ് ഷൈന ജോർജ്, അസോസിയേഷൻ സെക്രട്ടറി റെയ്‌സൺ ആലുക്ക, ട്രഷറർ ഷൈജു പുത്തൻപുരയ്ക്കൽ, ജോബി മേലേടത്ത്, വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി, ജോബി പയ്യപ്പിള്ളി, ജോർജ് വേഴപറമ്പിൽ, ജോയ് പാനികുളം, ബിജു മാളക്കാരൻ, എം.ഡി. ഡേവിസ്, ആന്റോ മേനാച്ചേരി, എൻ.എ. ഗോവിന്ദൻകുട്ടി, ബിനു മഞ്ഞളി, ഇ.ടി. ബഷീർ, പ്രദീപ് തയ്യിൽ എന്നിവർ സംസാരിച്ചു.