freedom

തൃശൂർ : സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷത്തിന് തുടക്കം. നാടെങ്ങും വീടുകൾ, സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിൽ ദേശീയ പതാക ഉയർത്തി. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ദേശ ഭക്തി ഗാനമത്സരം, ക്വിസ് തുടങ്ങിയവയും സംഘടിപ്പിച്ചു. ആഘോഷത്തിന്റെ ഭാഗമായി ഇന്നലെ ഉയർത്തിയ കൊടികൾ നാളെ താഴ്ത്തിയാൽ മതി. കളക്ടറേറ്റ്, താലൂക്ക് ഓഫീസ്, വിവിധ ആരാധനാലയങ്ങൾ എന്നിവിടങ്ങളിലും പതാക ഉയർത്തി. വിദ്യാർത്ഥികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ വഴി വീടുകളിലേക്ക് ദേശീയ പതാക നൽകിയിരുന്നു. ഖാദി ബോർഡും കൂടുതൽ പതാകയെത്തിച്ചിരുന്നു. നാളെ നാടെങ്ങും വിപുലമായ ആഘോഷം നടക്കും. തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന പരേഡിൽ മന്ത്രി കെ.രാധാകൃഷ്ണൻ അഭിവാദ്യം സ്വീകരിക്കും.

കേ​ര​ള​ ​വി​ക​സ​ന​ ​സെ​മി​നാർ

തൃ​ശൂ​ർ​ ​:​ ​സി.​പി.​ഐ​ ​ജി​ല്ലാ​ ​സ​മ്മേ​ള​ന​ത്തി​ന് ​മു​ന്നോ​ടി​യാ​യി​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​വി​വി​ധ​ ​സെ​മി​നാ​റു​ക​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​സി.​അ​ച്യു​ത​മേ​നോ​ന്റെ​ ​സ്മൃ​തി​ദി​ന​മാ​യ​ 16​ന് ​'​കേ​ര​ള​ ​മോ​ഡ​ൽ​ ​വി​ക​സ​ന​വും​ ​സി.​അ​ച്യു​ത​മേ​നോ​നും​'​ ​വി​ഷ​യ​ത്തി​ൽ​ ​ടൗ​ൺ​ഹാ​ളി​ൽ​ ​കേ​ര​ള​ ​വി​ക​സ​ന​ ​സെ​മി​നാ​ർ​ ​ന​ട​ത്തും.​ ​രാ​വി​ലെ​ 10​ന് ​സി.​പി.​ഐ​ ​ദേ​ശീ​യ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​അം​ഗം​ ​ബി​നോ​യ് ​വി​ശ്വം​ ​എം.​പി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​എം.​എ​ൽ.​എ,​ ​സി.​എം.​പി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സി.​പി.​ജോ​ൺ,​ ​ടി.​എം.​തോ​മ​സ് ​ഐ​സ​ക് ​എ​ന്നി​വ​ർ​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തും.​ ​സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​അം​ഗം​ ​സി.​എ​ൻ.​ജ​യ​ദേ​വ​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കു​മെ​ന്ന് ​പി.​ബാ​ല​ച​ന്ദ്ര​ൻ​ ​എം.​എ​ൽ.​എ,​ ​സം​ഘാ​ട​ക​ ​സ​മി​തി​ ​ഭാ​ര​വാ​ഹി​ക​ളാ​യ​ ​വി.​എ​സ്.​സു​നി​ൽ​കു​മാ​ർ,​ ​ടി.​ആ​ർ.​ര​മേ​ഷ്‌​കു​മാ​ർ,​ ​സി.​പി.​ഐ​ ​തൃ​ശൂ​ർ​ ​മ​ണ്ഡ​ലം​ ​ക​മ്മി​റ്റി​ ​സെ​ക്ര​ട്ട​റി​ ​കെ.​ബി.​സു​മേ​ഷ് ​എ​ന്നി​വ​ർ​ ​പ​റ​ഞ്ഞു.

ക​ള​ക്ട​റു​ടെ​ ​ഇ​ന്റേ​ൺ​ഷി​പ്പി​ന് ​അ​പേ​ക്ഷി​ക്കാം

തൃ​ശൂ​ർ​:​ ​ബി​രു​ദ​ധാ​രി​ക​ളാ​യ​ ​യു​വ​തീ​ ​യു​വാ​ക്ക​ൾ​ക്ക് ​ക​ള​ക്ട​റു​ടെ​ ​കീ​ഴി​ൽ​ ​ഇ​ന്റേ​ൺ​ഷി​പ്പ് ​ചെ​യ്യാ​ൻ​ ​അ​വ​സ​രം.​ ​ജി​ല്ല​യി​ലെ​ ​വി​വി​ധ​ ​വി​ക​സ​ന,​ ​സാ​മൂ​ഹി​ക​ ​ക്ഷേ​മ​ ​പ​ദ്ധ​തി​ക​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പ്ര​വ​ർ​ത്തി​ക്കാ​നും​ ​അ​വ​സ​രം​ ​ല​ഭി​ക്കും.​ ​പ്ര​തി​ഭാ​ധ​ന​രും​ ​സാ​മൂ​ഹി​ക​ ​പ്ര​തി​ബ​ദ്ധ​ത​യു​ള്ള​വ​രു​മാ​യ​വ​ർ​ക്ക് ​ത​ങ്ങ​ളു​ടെ​ ​ക​ഴി​വ് ​ഇ​ഷ്ട​പ്പെ​ട്ട​ ​മേ​ഖ​ല​ക​ളി​ൽ​ ​വി​നി​യോ​ഗി​ക്കാം.
പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​ ​സാ​മൂ​ഹി​ക​ ​വി​ഭാ​ഗ​ങ്ങ​ളു​ടെ​ ​പ്ര​ശ്‌​ന​ങ്ങ​ളി​ൽ​ ​ക്രി​യാ​ത്മ​ക​ ​ഇ​ട​പെ​ട​ൽ​ ​ന​ട​ത്താ​നും​ ​അ​വ​സ​ര​മു​ണ്ട്.​ ​സാം​സ്‌​കാ​രി​ക,​ ​ആ​രോ​ഗ്യ,​ ​വി​ദ്യാ​ഭ്യാ​സ,​ ​സാ​മൂ​ഹ്യ​ക്ഷേ​മ​ ​രം​ഗ​ങ്ങ​ളി​ൽ​ ​വ്യ​ക്തി​മു​ദ്ര​ ​പ​തി​പ്പി​ക്കാ​ൻ​ ​പ​റ്റു​ന്ന​ ​അ​വ​സ​രം​ ​കൂ​ടി​യാ​ണി​ത്.​ ​നാ​ല് ​മാ​സ​മാ​ണ് ​കാ​ലാ​വ​ധി.​ ​സ്റ്റൈ​പ്പ​ന്റ് ​ഇ​ല്ല.​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ന​ൽ​കും.​ ​ഏ​തെ​ങ്കി​ലും​ ​വി​ഷ​യ​ത്തി​ലു​ള്ള​ ​ബി​രു​ദ​മാ​ണ് ​യോ​ഗ്യ​ത.​ ​പ്രാ​യം​ 30​ൽ​ ​താ​ഴെ.​ ​സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​അ​വ​സ​ര​മി​ല്ല.​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​ബ​യോ​ഡാ​റ്റ​യ്‌​ക്കൊ​പ്പം​ ​പ്രോ​ഗ്രാ​മി​ന്റെ​ ​ഭാ​ഗ​മാ​കാ​നു​ള്ള​ ​പ്ര​ചോ​ദ​ന​ത്തെ​ ​കു​റി​ച്ചും​ ​ജി​ല്ല​ ​നേ​രി​ടു​ന്ന​ ​ര​ണ്ട് ​പ്ര​ധാ​ന​ ​വെ​ല്ലു​വി​ളി​ക​ൾ,​ ​അ​വ​യു​ടെ​ ​കാ​ര​ണ​ങ്ങ​ൾ,​ ​പ​രി​ഹാ​ര​ങ്ങ​ൾ​ ​എ​ന്നി​വ​യെ​ ​കു​റി​ച്ചും​ 250​ ​വാ​ക്കി​ൽ​ ​കു​റ​യാ​ത്ത​ ​കു​റി​പ്പു​ക​ൾ​ ​സ​ഹി​തം​ 25​ന​കം​ ​d​c​i​p​t​h​r​i​s​s​u​r​@​g​m​a​i​l.​c​o​m​ൽ​ ​അ​പേ​ക്ഷി​ക്ക​ണം.​ ​ഫോ​ൺ​:​ 9074781057.