 
പെരിങ്ങോട്ടുകര: കെ.പി.സി.സി വിചാർ വിഭാഗിന്റെ നേതൃത്വത്തിൽ കല, സാഹിത്യം, ആരോഗ്യം, സേവന മേഖലകളിൽ പ്രതിഭകളായവർക്ക് നാട്ടിക എക്‌സലൻസി അവാർഡുകൾ വിതരണം ചെയ്തു. പെരിങ്ങോട്ടുകര ശാന്തി പാലസിൽ നടന്ന പ്രതിഭാ സംഗമം ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. വിചാർ വിഭാഗ് നിയോജക മണ്ഡലം ചെയർമാൻ ഷൈൻ നാട്ടിക അദ്ധ്യക്ഷനായി. ഭരതനാട്യത്തിൽ ദേശീയ പുരസ്‌കാരം നേടിയ നിരഞ്ജൻ ശ്രീലക്ഷ്മി, കുരുത്തോല അലങ്കാരത്തിൽ എഷ്യൻ ബുക്ക് ഒഫ് റെക്കാഡ് നേടിയ അരുൺകുമാർ ആറ്റുപുറം, ലാൻഡ്സ്‌കേപ്പ് പോസ്റ്ററിൽ ഏഷ്യൻ ബുക്ക് ഒഫ് റെക്കാഡ് നേടിയ ദേവിക ഇ. നായർ, എം.ബി.ബി.എസിൽ ഉന്നത വിജയം നേടിയ ഡോ. അമലേന്ദു എന്നിവർക്ക് പുരസ്‌കാരങ്ങൾ സമ്മാനിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ നാനൂറ് വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. ജില്ലാ ചെയർമാൻ ജയിംസ് ചിറ്റിലപ്പിള്ളി, ആന്റോ തൊറയൻ, പ്രവീൺ രവീന്ദ്രൻ, സന്ദീപ് പുതൂർ, കിരൺ തോമസ്, ശ്യാംരാജ് അന്തിക്കാട്, പ്രസാദ് കിഴക്കൂട്ട് എന്നിവർ സംസാരിച്ചു.