മേലൂർ: പൂലാനി ശ്രീനാരായണ വിജയസഭയുടെ ആഭിമുഖ്യത്തിൽ കൈതക്കാടൻ പ്രദീപ്കുമാർ മെമ്മോറിയിൽ അഖില കേരള വടംവലി മത്സരം ഇന്ന് നടക്കും. സുബ്രഹ്മണ്യ ക്ഷേത്ര മൈതാനിയിൽ വൈകിട്ട് 5ന് ആരംഭിക്കുന്ന മത്സരം ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എൻ.ജി. സുരേഷ് മാസ്റ്റർ അദ്ധ്യക്ഷനാകും. പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിത, കൊരട്ടി എസ്.എച്ച്.ഒ: ബി.കെ. അരുൺ, സെക്രട്ടറി ലോഹിതാക്ഷൻ മുല്ലശേരി തുടങ്ങിയവർ സംസാരിക്കും.