ചാലക്കുടി: നഗരത്തിലെ തട്ടുകടയിലെ ഭക്ഷണത്തിൽ പുഴുവരിച്ച സംഭവത്തിലെ കുറ്റവാളികൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്ന് എൽ.ജെ.ഡി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ചാലക്കുടി മുനിസിപ്പാലിറ്റിയുടെ മൂക്കിന് താഴെ ലൈസൻസും ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിന്റെ യാതൊരു പരിശോധയും ഇല്ലാതെ ഇത്തരം സ്ഥാപനങ്ങൾ നടത്തിയതും അത്യന്തം വേദനിപ്പിക്കുന്ന ഒന്നാണ്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ചാലക്കുടി ഡിവൈ.എസ്.പി.യ്ക്ക് പരാതി നൽകാനും പ്രസിഡന്റ് ജോർജ് വി.ഐനിക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.