1

തൃശൂർ: സംസ്ഥാനമൊട്ടാകെയുള്ള 650ലേറെ വരുന്ന സംരംഭകരുടെ കൂട്ടായ്മയായ വിജയീ ഭവ അലുംമ്‌നി (വി.ബി.എ) തുടക്കമിട്ട പുതിയ ബിസിനസ് നെറ്റ് വർക്കിംഗ് പ്ലാറ്റ്‌ഫോമായ വിബി ടോക്‌സ് ബിസിനസ്സിന്റെ ആദ്യ പ്രാദേശിക സംഗമം നടത്തി. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നായി നൂറോളം സംരംഭകർ പങ്കെടുത്തു. വിവിധ വ്യവസായ മേഖലകളിൽ നിന്നായി 20 ലക്ഷം രൂപയുടെ പുതിയ ബിസിനസ് ലീഡുകളാണ് വിവിധ സംരംഭകർക്കായി ഈ യോഗത്തിലൂടെ ലക്ഷ്യമിട്ടെതെങ്കിലും 45 ലക്ഷം രൂപയുടെ ബിസിനസും 80 ലക്ഷം രൂപയുടെ ബിസിനസ് റഫറൻസുകളും നടന്നു. സംഗമത്തിന്റെ ഭാഗമായി ദി പവർ ഓഫ് വൺ എന്ന വിഷയത്തിൽ പ്രശസ്ത മെന്റ്രറും സ്റ്റാർട്ടപ്പ് കോച്ചുമായ കല്യാൺ ജി സംരംഭകർക്കായി പരിശീലന പരിപാടി നടത്തി. വി.ബി.എ പ്രസിഡന്റ് ശ്രീദേവി കേശവൻ, സെക്രട്ടറി ബാബു ജോസ്, ഗ്രോത്ത് ആക്‌സിലറേഷൻ ടീം ലീഡർ എൻ.ബി. പരീമോൻ എന്നിവരും പ്രസംഗിച്ചു. രണ്ടാം സംസ്ഥാനതല സംഗമം 25ന് കൊച്ചിയിലും പ്രാദേശിക സംഗമം സെപ്തംബർ 15ന് കോഴിക്കോട്ടും നടക്കും.