 
വലപ്പാട്: ജില്ലാ സീനിയർ നീന്തൽ മത്സരത്തിൽ ഓവറോൾ കിരീടം മണപ്പുറം അക്വാട്ടിക് കോംപ്ലക്‌സ് കരസ്ഥമാക്കി. മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി വി.പി. നന്ദകുമാർ മത്സരം ഉദ്ഘാടനം ചെയ്തു. എടത്തിരുത്തി പഞ്ചായത്ത് മെമ്പർ ബാബു ബൈജു അദ്ധ്യക്ഷനായി. നൂറിലധികം മത്സരാർത്ഥികൾ പങ്കെടുത്ത മത്സത്തിൽ പുരുഷ വിഭാഗത്തിൽ പൃഥിവിൻ അനീഷും വനിതാ വിഭാഗത്തിൽ എ.കെ. ആൻസിലയും വ്യക്തിഗത ചാമ്പ്യന്മാരായി. ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്‌കൂൾ ഫസ്റ്റ് റണ്ണറപ്പായി. മണപ്പുറം ഫൗണ്ടേഷൻ ഭാരവാഹികളായ ജോർജ് ഡി. ദാസ്, ജോർജ് മോറയിൽ, എം.പി. രേഖ, ഡോ. ഷാജി എന്നിവർ സമ്മാനദാനം നിർവഹിച്ചു. 22, 23 തീയതികളിൽ തിരുവനന്തപുരത്താണ് സംസ്ഥാനതല മത്സരങ്ങൾ നടക്കുക.