കൊടുങ്ങല്ലൂർ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി എല്ലാ ഭവനങ്ങളിലും ദേശീയ പതാക ഉയർത്തണമെന്ന സന്ദേശവുമായി എം.ഇ.എസ് അസ്മാബി കോളേജിന്റെയും, ഹയർ സെക്കൻഡറി സ്‌കൂളിലെയും എൻ.സി.സി കേഡറ്റുകൾ ശ്രീനാരയണപുരം, മതിലകം പഞ്ചായത്തിലുടനീളം ബൈക്ക് റാലി സംഘടിപ്പിച്ചു.

കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. റീന മുഹമ്മദ് കോളേജിൽ ദേശീയ പതാക ഉയർത്തി. ബൈക്ക് വിളംബര റാലി ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ ഫ്ലാഗ് ഓഫ് ചെയ്തു. കോളേജ് സെക്രട്ടറി ആൻഡ് കറസ്‌പോണ്ടന്റ് അഡ്വ. നവാസ് കാട്ടകത്ത് അദ്ധ്യക്ഷനായി. ചെയർമാൻ ആസ്പിൻ അഷറഫ്, കോളേജ് എൻ.സി.സി ഓഫീസർ ലെഫ്. എം.ബി. ബിന്ദിൽ, ഇ.പി. നൈസി എന്നിവർ സംസാരിച്ചു.