1

തൃശൂർ: സ്വാതന്ത്ര്യം ലഭിച്ച 75-ാം വാർഷികത്തോട് അനുബന്ധിച്ച് വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കെഗോപുരം ത്രിവർണ പതാക രൂപത്തിൽ വൈദ്യുതലങ്കാരം നടത്തി. സ്വിച്ച് ഓൺ കർമ്മം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വിനന്ദകുമാർ നിർവഹിച്ചു ചടങ്ങിൽ കെ.കെ. സജീവൻ, കൊച്ചിൻ ദേവസ്വം ബോർഡ് തൃശൂർ ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മിഷണർ വി.എൻ. സ്വപ്ന, സമിതി പ്രസിഡഡന്റ് പി. പങ്കജാക്ഷൻ സെക്രട്ടറി ടി.ആർ. ഹരിഹരൻ, ട്രഷറർ എ. രാമകൃഷ്ണൻ, മാനേജർ പി. കൃഷ്ണകുമാർ, സമിതി വൈസ് പ്രസിഡന്റ് ടി.കെ. അഭിലാഷ്, മെമ്പർമാരായ പ്രകാശ് വാരിയർ. പി. ശശിധരൻ, പി.എസ്. സുഭാഷ് എന്നിവർ പങ്കെടുത്തു.

ദ​ർ​ശ​ന​ ​സ​മ​യ​ത്തി​ൽ​ ​മാ​റ്റം

തൃ​ശൂ​ർ​:​ ​ശ്രീ​ ​വ​ട​ക്കു​ന്നാ​ഥ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ചി​ങ്ങം​ ​ഒ​ന്നു​ ​മു​ത​ൽ​ ​ദ​ർ​ശ​ന​ ​സ​മ​യ​ത്തി​ൽ​ ​മാ​റ്റം.​ ​ഉ​ച്ച​പൂ​ജ​ ​പ​ത്ത് ​മു​ത​ൽ​ 10.45​ ​വ​രെ​ ​ആ​ക്കി​യി​ട്ടു​ണ്ട്.​ ​ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് ​രാ​വി​ലെ​ ​പ​ത്തു​മ​ണി​വ​രെ​യും​ 10.45​ ​മു​ത​ൽ​ ​ന​ട​ ​അ​ട​ക്കു​ന്ന​വ​രെ​യും​ ​ദ​ർ​ശ​ന​ ​സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.​ ​ബാ​ക്കി​ ​ദ​ർ​ശ​ന​ ​സ​മ​യ​ങ്ങ​ളി​ൽ​ ​മാ​റ്റ​മി​ല്ല.