1
ചെ​സ് ​ഗ്രാ​ൻ​ഡ് ​മാ​സ്റ്റ​ർ​ ​നി​ഹാ​ൽ​ ​സ​രി​നെ​ ​തൃ​ശൂ​ർ​ ​പൂ​ത്തോ​ളി​ലെ​ ​വീ​ട്ടി​ലെ​ത്തി​ ​അ​നു​മോ​ദി​യ്ക്കു​ന്ന​ ​ക​ള​ക്ട​ർ​ ​ഹ​രി​ത​ ​വി.​കു​മാർ.

തൃശൂർ: ചെന്നൈയിൽ സമാപിച്ച ചെസ് ഒളിമ്പ്യാഡിൽ വ്യക്തിഗത സ്വർണവും ടീം ഇനത്തിൽ വെങ്കല മെഡലും നേടിയ ഗ്രാന്റ് മാസ്റ്റർ നിഹാൽ സരിനെ അഭിനന്ദിക്കാൻ കളക്ടർ ഹരിത വി കുമാർ താരത്തിന്റെ വീട്ടിലെത്തി.
ചെസ് കളിയുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ കളക്ടർ, കൊവിഡ് കാലത്തെ ഓൺലൈൻ മത്സരങ്ങളെക്കുറിച്ചും നിഹാലിലോട് ആരാഞ്ഞു. നേരിട്ടുള്ള മത്സരങ്ങൾ ഒന്നും ആ കാലത്ത് കളിക്കാനായില്ലെന്നും, നേരത്തെ ഓൺലൈൻ മത്സരങ്ങളിൽ പങ്കെടുത്തിരുന്നതിനാൽ അത് വലിയ ബുദ്ധിമുട്ടായി അനുഭവപ്പെട്ടില്ലെന്നും നിഹാൽ പറഞ്ഞു.
28-ാം അബുദാബി അന്താരാഷ്ട്ര ചെസ് ഫെസ്റ്റിവലിലെ മാസ്റ്റേഴ്‌സ് ചെസ്സ് മത്സരത്തിൽ പങ്കെടുക്കുന്ന നിഹാലിന് ഈ മത്സരത്തിലും തുടർന്നുള്ള ടൂർണമെന്റുകളിലും വിജയാശംസയും കളക്ടർ നേർന്നു.

പൂത്തോളിലെ വീട്ടിൽ നിഹാലിന്റെ പിതാവ് ഡോ. എ. സരിൻ, മാതാവ് ഡോ. ഷിജിൻ എ ഉമ്മർ, മുത്തച്ഛൻ എ.എ. ഉമ്മർ, അമ്മൂമ്മ പി.എം. സീനത്ത്, സഹോദരി നേഹ സരിൻ എന്നിവരും കൂടെയുണ്ടായിരുന്നു.

രാജ്യത്തിന്റെ മെഡൽ നേട്ടത്തിൽ നിർണായക പങ്കുവഹിച്ച നിഹാൽ രാജ്യത്തിനും പ്രത്യേകിച്ച് തൃശൂരിനും അഭിമാനമാണ്.

- ഹരിത വി. കുമാർ, കളക്ടർ