baby-
ബേബി

തൃശൂർ: സ്വാതന്ത്ര്യദിനാഘോഷ പരേഡിൽ പങ്കെടുത്ത് മടങ്ങിയ പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണു മരിച്ചു.തൃശൂർ റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് ലൈസൺ ഓഫീസർ ചുമതലയുള്ള സബ് ഇൻസ്‌പെക്ടർ ചേറ്റുപുഴ എഴുത്തച്ഛൻ പറമ്പിൽ ഇ.ആർ.ബേബി (51) ആണ് മരിച്ചത്.

അയ്യന്തോൾ റൂറൽ പൊലീസ് ആസ്ഥാനത്തിന് സമീപമായിരുന്നു പരേഡ്.ഒരുക്കങ്ങൾ വിലയിരുത്തുന്നത് അടക്കമുള്ള ചുമതല ബേബിക്കുണ്ടായിരുന്നു.പരേഡിന് ശേഷം ഓഫീസിലേക്ക് മടങ്ങിയെത്തിയപ്പോൾ പെട്ടെന്ന് നെഞ്ച് വേദന അനുഭവപ്പെട്ടു.സഹപ്രവർത്തകർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഭാര്യ: അമ്പിളി (ബിന്ദു - അദ്ധ്യാപിക).മക്കൾ: ഹരിത,കീർത്തന (വിദ്യാർത്ഥികൾ).

മന്ത്രി കെ.രാധാകൃഷ്ണൻ,ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവർ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു.