1

തൃശൂർ: സംഘപരിവാർ ഇന്ത്യക്ക് ബാദ്ധ്യതയാകന്ന ഈ കാലത്ത് രണ്ടാം സ്വാതന്ത്ര്യസമരത്തിന് തയ്യാറാകേണ്ട ഗതികേടിലാണ് രാജ്യമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ സ്വാതന്ത്ര്യ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.വി. ചന്ദ്രമോഹൻ, എം.പി. വിൻസെന്റ്, അഡ്വ. ജോസഫ് ടാജറ്റ്, ഐ.പി. പോൾ, ഡോ. നിജി ജസ്റ്റിൻ, എൻ.കെ. സുധീർ, അഡ്വ. സുബി ബാബു, കെ. ഗോപലകൃഷ്ണൻ, കെ.എച്ച്. ഉസ്മാൻ ഖാൻ, സജീവൻ കുരിയച്ചിറ, പി. ശിവശങ്കരൻ, ടി.കെ. പൊറിഞ്ചു, എം.എസ്. ശിവരാമകൃഷ്ണൻ, പി.ഡി. റപ്പായി എന്നിവർ പങ്കെടുത്തു.