radha
കെ.എസ് ഇ എസ് എൽ ചേലക്കര യൂണിറ്റ് കുടുംബ സംഗമം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

ചേലക്കര: കേരള സ്റ്റേറ്റ് എക്‌സ് സർവീസസ് ലീഗ് ചേലക്കര പഞ്ചായത്ത് കുടുംബ സംഗമവും പഴയന്നൂർ ബ്ലോക്ക് കേണൽ പോൾസൺ സ്മാരക വിമുക്തഭട ഭവന്റെ വാർഷികവും ആഘോഷിച്ചു. മുഖാരിക്കുന്ന് ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച വർണാഭമായ പ്രകടനം തോന്നൂർക്കര എം.എസ്.എൻ ഓഡിറ്റോറിയത്തിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം മന്ത്രി കെ. രാധാകൃഷ്ണൻ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ചേലക്കര യൂണിറ്റ് പ്രസിഡന്റ് ക്യാപ്ടൻ വി.വി. സ്വാമിനാഥൻ അദ്ധ്യക്ഷനായി.

തൃശൂർ ജില്ലാ സൈനിക ക്ഷേമാധികാരി മേജർ ഷിബു ഷെരീഫ്, ഒ.സി.ഇ.സി.എച്ച്.എസ് തൃശൂർ വിംഗ് കമാൻഡർ പി.എൻ.എസ്. നായർ എന്നിവർ മുഖ്യാതിഥിയായി. ചടങ്ങിൽ ധീരജവാന്മാരെ ആദരിക്കുകയും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു.

കെ.എസ്.ഇ.എസ്.എൽ സംസ്ഥാന പ്രസിഡന്റ് കെ.ആർ. ഗോപിനാഥൻ നായർ, ബ്ലോക്ക് സെക്രട്ടറി എൻ. ശിവദാസൻ, ചേലക്കര യൂണിറ്റ് ട്രഷറർ ശ്രീകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ആർ. മായ ടീച്ചർ, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ ഇ. വേണുഗോപാലമേനോൻ, ചേലക്കര പഞ്ചായത്ത് പ്രസിഡന്റ് എം.കെ. പത്മജ, കെ കെ ഉണ്ണികൃഷ്ണൻ, എം സുരേഷ്,പി ഇന്ദിരാദേവി, രാധാമണി സുകുമാരൻ, എം. കേശവൻ, ഉഷ ബാലകൃഷ്ണൻ, ഡി. ബാലകൃഷ്ണൻ, ശ്രീധരൻ, കെ രാമൻകുട്ടി, രാജശേഖരൻ, എ. കേശവൻ, സരോജനി ശ്രീധരൻ, സരസ്വതി ജനാർദ്ദനൻ, രമണി വാർഡ് മെമ്പർ വി.കെ. നിർമല, ക്യാപ്ടൻ ശശികുമാർ തുടങ്ങിയവർ സംസാരിച്ചു.