 എസ്.എൻ.ഡി.പി യോഗം അഞ്ചങ്ങാടി വാർഷിക പൊതുയോഗം യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ ഹരി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.
എസ്.എൻ.ഡി.പി യോഗം അഞ്ചങ്ങാടി വാർഷിക പൊതുയോഗം യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ ഹരി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.
കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം അഞ്ചങ്ങാടി ശാഖയുടെ വാർഷിക പൊതുയോഗവും, വിദ്യാഭ്യാസ അവാർഡ് വിതരണവും, ചതയ ആഘോഷ കമ്മറ്റി രൂപീകരണവും ശാഖാ പ്രസിഡന്റ് സുജിത്ത് കാട്ടിലിന്റെ അദ്ധ്യക്ഷതയിൽ നടന്നു. കൊടുങ്ങല്ലൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ ഹരി വിജയൻ ഉദ്ഘാടനം ചെയ്തു. യോഗം കൗൺസിലർ ബേബിറാം ആമുഖ പ്രസംഗം നടത്തി. മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ചതിന് ശാഖാ സെക്രട്ടറി ഷീജ അജിതനെ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പാസായ കുട്ടികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. ജയന്തിയാഘോഷ കമ്മിറ്റി ചെയർമാനായി ചാലൊളിൽ സുരേഷ് ചെയർമാനായി നൂറ്റിയൊന്നംഗ ആഘോഷ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ശാഖയിലെ നിരാലംബരായ മൂന്ന് അമ്മമാർക്ക് പുടവ സമ്മാനിച്ചു. സെക്രട്ടറി ഷീജ അജിതൻ, പ്രസിഡന്റ് ജെയ്‌സൻ, രാജേന്ദ്രൻ മാസ്റ്റർ, മിനി പ്രദീപ്, സ്മിത ബൈജു, പ്രതാപൻ, രാജു, സുനി, സജയൻ തുടങ്ങിയവർ സംസാരിച്ചു.