
തിരുവനന്തപുരം: സ്വർണാഭരണ നിർമ്മാണ വിപണനരംഗത്തെ ഏറ്റവും വലിയ ഹോൾസെയിൽ മാനുഫാക്ചറിംഗ് ജുവലറിയായ റീഗൽ ജുവലേഴ്‌സിന്റെ ആറാമത്തെ ഷോറൂം ഇന്ന് മുതൽ തിരുവനന്തപുരത്ത് പ്രവർത്തനം തുടങ്ങും. എം.ജി റോഡ് പുളിമൂട് ജംഗ്ഷനിൽ ആരംഭിക്കുന്ന ഷോറൂമിന്റെ ഉദ്ഘാടനം രാവിലെ പത്തിന് നടക്കും. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
ഏറ്റവും മികച്ച ഗുണനിലവാരം ഉറപ്പാക്കിക്കൊണ്ട് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഇടനിലക്കാരില്ലാതെ ഉപഭോക്താക്കൾക്ക് ആഭരണങ്ങൾ നൽകാൻ കഴിയുമെന്ന് റീഗൽ ജുവലേഴ്‌സ് ചെയർമാൻ ടി.കെ. ശിവദാസൻ പറഞ്ഞു. 100 ശതമാനം പരിശുദ്ധിയുള്ള 915 എച്ച്.യു.ഐ.ഡി. ബി.ഐ.എസ് സ്വർണാഭരണങ്ങൾ ലഭിക്കുന്ന ഇവിടെ ഒരുഗ്രാം മുതലുള്ള സ്വർണാഭരണങ്ങൾക്ക് ഹോൾസെയിൽ പണിക്കൂലി മാത്രമാണ് ഈടാക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടർ വിപിൻദാസ് അറിയിച്ചു.