pradarsanam
എൻ.എസ്. പ്രജീഷ് ശാന്തി ഒരുക്കിയ സ്വാതന്ത്ര്യസമര നായകരുടെ ജീവചരിത്രം എന്ന പ്രദർശനത്തിൽ നിന്ന്.

തൃപ്രയാർ: സ്വാതന്ത്ര്യസമര നായകരുടെ ജീവചരിത്രം തയ്യാറാക്കികൊണ്ടുള്ള ചിത്രപ്രദർശനവും വീഡിയോ പ്രദർശനവും ശ്രദ്ധേയമാകുന്നു. കേരളകൗമുദി ദിനപത്രത്തിലെ അമൃതസ്മൃതി പംക്തിയുടെ ഭാഗമായാണ് എൻ.എസ്. പ്രജീഷ് ശാന്തി പ്രദർശനം തയ്യാറാക്കിയത്. തൃപ്രയാർ ശ്രീവിലാസ് യു.പി സ്‌കൂളിൽ നടന്ന പ്രദർശനത്തിന്റെ ഉദ്ഘാടനം തൃപ്രയാർ പ്രസ് ക്ലബ് പ്രസിഡന്റ് പ്രേമചന്ദ്രൻ വടക്കേടത്ത് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചർ, കെ.എസ്. സനീഷ്, ഷൈൻ വാലിപ്പറമ്പിൽ, എൻ.എസ്. പ്രജീഷ് എന്നിവർ സംസാരിച്ചു.

നാട്ടിക എസ്.എൻ ട്രസ്റ്റ് സ്‌കൂളിൽ നടന്ന പ്രദർശനത്തിന്റെ ഉദ്ഘാടനം സ്‌കൂൾ ലോക്കൽ മാനേജർ പി.കെ. പ്രസന്നൻ നിർവഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ജയാബിനി, എൻ.എസ്.എസ് ഓഫീസർ ശലഭ ശങ്കർ, ഇ.ബി. ഷൈജ, രഘുറാം മാസ്റ്റർ എന്നിവർ സംസാരിച്ചു. എൻ.എസ് പ്രജീഷ് ശാന്തി 'സ്മൃതി പഥങ്ങളിലെ നക്ഷത്രങ്ങൾ ' എന്ന പേരിൽ സ്വാതന്ത്ര്യ സമര സേനാനികളെ പരിചയപ്പെടുത്തി ക്ലാസ് നയിച്ചു.