 
കൊടകര: സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. രാഷ്ട്രീയ സ്വയം സേവക് സംഘ് സഹസർകാര്യവാഹ് റാംദത്ത് ചക്രധർ പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി. സനീഷ് കുമാർ ജോസഫ് എംഎൽ.എ സ്വാതന്ത്ര്യദിന സന്ദേശം നൽകി. കൊടകര വിവേകാനന്ദ ട്രസ്റ്റ് ചെയർമാൻ എൻ.പി. മുരളി അദ്ധ്യക്ഷനായി. ആർ.എസ്.എസ് വിഭാഗ് സംഘചാലക് കെ.എസ്. പദ്മനാഭൻ, ജില്ലാ സംഘ ചാലക് അഡ്വ.റോഷ്, പ്രാന്ത പ്രചാരക് എസ് സുദർശൻ, കൊടകര വിവേകാനന്ദ ട്രസ്റ്റ് സെക്രട്ടറി ടി.സി. സേതുമാധവൻ, ട്രസ്റ്റ് ഡയറക്ടർ എ.ജി. ബാബു, മാനേജർ ടി.കെ.സതീഷ്, അസിസ്റ്റന്റ് മാനേജർ സതീഷ് ശങ്കർ, പ്രിൻസിപ്പൽ പി.ജി. ദിലീപ്, സീനിയർ വൈസ് പ്രിൻസിപ്പൽ സീമ ജി. മേനോൻ എന്നിവർ സന്നിഹിതരായിരുന്നു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി 75 അമര നായകന്മാരുടെ ചിത്രപ്രദർശനം, ആധുനിക ഭാരത്തിലെ യോഗിവര്യൻ മഹർഷി അരവിന്ദഘോഷിന്റെ 150-ാം ജന്മദിനാഘോഷം, രക്ഷാബന്ധൻ ആഘോഷം, വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളായ ഇന്റർനാഷണൽ കിക്ക് ബോക്‌സിംഗ് ഗോൾഡ് മെഡൽ നേടിയ ശ്രീജിത്ത് സുകുമാരൻ, ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി ബെസ്‌ററ് ഔട്ട്‌ഗോയിംഗ് സ്റ്റുഡന്റ് അവാർഡ് നേടിയ നവനീത് നാരായണൻ, സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കൽ എന്നിവയും നടന്നു.