chekamuni-tembel

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി തേശ്ശേരി ചീക്കാമുണ്ടി മഹാവിഷ്ണു ക്ഷേത്രത്തിൽ സനീഷ് കുമാർ ജോസഫ് എംഎൽ.എ ദേശീയ പതാക ഉയർത്തുന്നു.

കൊടകര: തേശ്ശേരി ചീക്കാമുണ്ടി മഹാവിഷ്ണു ക്ഷേത്രത്തിൽ ആസാദി കാ അമൃത് മഹോത്സവം ആഘോഷിച്ചു. സനീഷ് കുമാർ ജോസഫ്. എംഎൽ.എ ദേശീയ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഷീബ ജോഷി, സജിനി സന്തോഷ്, ദിവ്യ ഷാജു, ജോയ് നെല്ലിശ്ശേരി എന്നിവർ പങ്കെടുത്തു. രാവിലെ മഹാഗണപതിഹോമവും രാമായണ പ്രശ്‌നോത്തരി മത്സരപരീക്ഷയും നടന്നു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് 75 കുടുംബങ്ങൾ എഴുപത്തഞ്ച് വൃക്ഷത്തൈകൾ ക്ഷേത്രക്കുളക്കരയിൽ നട്ട് പരിപാലിക്കുന്നതിനുള്ള പദ്ധതിക്ക് ചടങ്ങിൽ തുടക്കമായി. ക്ഷേത്രം പ്രസിഡന്റ് എ.എൻ. ശിവൻ, സെക്രട്ടറി സുകുമാരൻ എന്നിവർ സംസാരിച്ചു.