പുതുക്കാട് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് രണ്ടാം ഷിഫ്റ്റ് കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
പുതുക്കാട്: കൊടകര ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് രണ്ടാം ഷിഫ്റ്റ് ആരംഭിച്ചു. കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീല മനോഹരൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അൽജോ പുളിക്കൻ, ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ്, സുസ്ഥിര പാലിയേറ്റീവ് ഭാരവാഹിയായ പി. തങ്കം ടീച്ചർ, ബി.ഡി.ഒ: പി.ആർ. അജയഘോഷ് എന്നിവർ പങ്കെടുത്തു. ഉദ്ഘാടനത്തിനോടൊപ്പം ഡയാലിസിസ് രോഗികൾക്കുള്ള മെഡിക്കൽ കിറ്റ് വിതരണവും നടന്നു.