1
കോഴിമാംപറമ്പ് ക്ഷേത്രത്തിൽ നടന്ന ആനയൂട്ട്.

ചെറുതുരുത്തി: കോഴിമാംപറമ്പ് ക്ഷേത്രത്തിന്റെയും ചെറുതുരുത്തി ആനപ്രേമി സംഘത്തിന്റെയും നേതൃത്വത്തിൽ കോഴിമാംപറമ്പ് ക്ഷേത്രത്തിൽ ആനയൂട്ട് നടത്തി. തന്ത്രി തിയ്യനൂർ ചിത്രഭാനു നമ്പൂതിരി, മേൽശാന്തി പുത്തില്ലം നാരായണൻ നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. ചടങ്ങിൽ മുതിർന്ന ആന പാപ്പാൻ പൈങ്കുളം കുട്ടപ്പനെ ക്ഷേത്രം ട്രസ്റ്റി മണ്ണഴി നാരായണൻ നമ്പൂതിരി പൊന്നാടയണിയിച്ച് ആദരിച്ചു. ആന ഉടമസ്ഥ സംഘം സംസ്ഥാന സെക്രട്ടറി ശ്രീജിത്ത് വെളപ്പായ, ആനപ്രേമി സംഘം പ്രസിഡന്റ് എൻ. ജയനാരായണൻ, സെക്രട്ടറി എൻ.എ. കാർത്തിക് ശങ്കർ എന്നിവർ പങ്കെടുത്തു.