മാള: എസ്.എൻ.ഡി.പി മാള യൂണിയൻ യൂത്ത് മൂവ്‌മെന്റ് പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തി. മാള യൂണിയൻ ഹാളിൽ നടന്ന യോഗത്തിൽ യൂത്ത് മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് രജീഷ് മാരിയ്ക്കൽ അദ്ധ്യക്ഷനായി. മാള യൂണിയൻ സെക്രട്ടറി സി.ഡി. ശ്രീലാൽ ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്‌മെന്റ് ജില്ലാ സെക്രട്ടറി ദിനിൽ മാധവ്, കൗൺസിലർ സുബ്രൻ ആലമറ്റം എന്നിവർ മുഖ്യാതിഥികളായി. ഭാരവാഹികളായി ജിബീഷ് ഏരുമ്മൽ (പ്രസിഡന്റ്), പി.എസ്. സിറിൾ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.